ലോകമെമ്പാടും ത്രസിപ്പിക്കുന്ന വിജയം നേടിയ എസ് എസ് രാജമൗലി ഒരുക്കിയ 'ബാഹുബലി'യുടെ രണ്ടാം ഭാഗത്തിന്റെ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം നിർമ്മാതാക്കൾ പുറത്ത് വിട്ടത്. രാജമൗലിയും ചിത്രത്തിന്റെ കലാ സംവിധായകനുമായ സാബു സിറിളും മറ്റു പ്രവർത്തകരും ചിത്രത്തിന്റെ സെറ്റ് നിർമ്മിക്കുന്ന സ്ഥലത്ത് സംവിധായകനിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്ന ചിത്രവും ആ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന ചില അഭിനേതാക്കളെ രണ്ടാം ഭാഗത്തിൽ എത്തിക്കാൻ രാജമൗലിക്ക് പദ്ധതി ഉണ്ട്. ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുകയാണെന്നും 2016 പകുതിയോടെ സിനിമയുടെ ഷൂട്ടിങ്ങ് പൂർത്തിയാക്കാനാണ് സംവിധായകന്റെ പ്ലാൻ എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
EmoticonEmoticon